---
title: "32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ പ്രദർശനത്തിന്"
english_title: "Amitabh Bachchan and Rajinikanth's 'Vettayan' to hit the screens tomorrow  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241194/amitabh-bachchan-and-rajinikanths-vettayan-to-hit-the-screens-tomorrow"
published_at: "2024-10-08T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705706661ac6_vettaiyan.jpg"
keywords: []
---

# 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ പ്രദർശനത്തിന്

> **Lead Summary:**  ചെന്നൈ: 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ (ഒക്ടോബർ 10 ന്) പ്രദർശനത്തിനെത്തും. അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് സൂപ്പർ ഹിറ്റുകളായിരുന്നു. 'ഹം' എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. പിന്നീട് ഇവരൊന്നിക്കുന്ന സിനിമ ചെയ്യാൻ പല സംവിധായകരും ആലോചിച്ചിരുന്നെങ്കിലും ഒന്നും മുന്നോട്ടുപോയില്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ താരങ്ങൾ ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.

## Article Content

 ചെന്നൈ: 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന 'വേട്ടയൻ' നാളെ (ഒക്ടോബർ 10 ന്) പ്രദർശനത്തിനെത്തും. അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് സൂപ്പർ ഹിറ്റുകളായിരുന്നു. 'ഹം' എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. പിന്നീട് ഇവരൊന്നിക്കുന്ന സിനിമ ചെയ്യാൻ പല സംവിധായകരും ആലോചിച്ചിരുന്നെങ്കിലും ഒന്നും മുന്നോട്ടുപോയില്ല. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ താരങ്ങൾ ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.

ചിത്രത്തിന്റേതായി പുറത്തു വന്ന ട്രെയ്‌ലർ ഇതിനോടകം ട്രെൻഡിങ്ങ് ആയിക്കഴിഞ്ഞു. പോലീസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടതാണ് ‘വേട്ടയൻ’ ചിത്രത്തിന്റെ കഥ. അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, മഞ്ജുവാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. രജനീകാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് തിയറ്ററുകളിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241194/amitabh-bachchan-and-rajinikanths-vettayan-to-hit-the-screens-tomorrow)