ഭാഗ്യവാൻ അൽത്താഫ് വന്നു; 25 കോടിയുടെ ടിക്കറ്റ് ബാങ്ക് ലോക്കറിൽ

 ഭാഗ്യവാൻ അൽത്താഫ് വന്നു; 25 കോടിയുടെ ടിക്കറ്റ് ബാങ്ക് ലോക്കറിൽ
Oct 10, 2024 09:24 PM | By sukanya

കൽപ്പറ്റ: 25 കോടി സമ്മാനം അടിച്ച ലോട്ടറിയുടെ ഉടമ കർണാടക സ്വദേശി അൽത്താഫ് ലോട്ടറി ടിക്കറ്റ് കൽപ്പറ്റ എസ് ബി ഐ ബാങ്കിൽ നിക്ഷേപിച്ചു. കാത്തിരിപ്പിനൊടുവിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെ മൈസൂർ പാണ്ഡവപുരയിൽ നിന്ന് കൽപ്പറ്റയിൽ എത്തിയാണ് ടിക്കറ്റ് ലോക്കറിൽ ഏൽപ്പിച്ചത് മാനേജർ മിഥുനം മറ്റു ജീവനക്കാരും ചേർന്ന് അൽത്താഫിനെയും കൂട്ടുകാരെയും സ്വീകരിച്ചു. ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി അല്‍ത്താഫ് എന്നയാളാണെന്ന് ഇന്ന് രാവിലെയാണ് തിരിച്ചറിഞ്ഞത്.

കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തിയത്. കര്‍ണാടക പാണ്ഡവപുര സ്വദേശി അല്‍ത്താഫ് കര്‍ണാടകയില്‍ മെക്കാനിക്കാണ് . TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ് പ്രതികരിച്ചു. വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഓണം ബംപറെടുത്തത്.

ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അല്‍ത്താഫ് പറഞ്ഞു. വാടക വീട്ടിൽ താമസിക്കുന്ന അൽത്താഫിന് സ്വന്തമായി ഒരു വീട് നിർമ്മിക്കണമെന്നും, തന്റെ മക്കളെ കെട്ടിച്ചയക്കണമെന്നുമാണ് ആഗ്രഹം.

Tickets worth Rs 25 crore found in bank locker

Next TV

Related Stories
ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി

Oct 10, 2024 09:01 PM

ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി

ഉളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ കളിസ്ഥലം നവീകരിക്കാന്‍ 1 കോടി രൂപയുടെ പദ്ധതി...

Read More >>
കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം

Oct 10, 2024 07:23 PM

കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം

കൈതേരിയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് അപകടം...

Read More >>
സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്; 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'

Oct 10, 2024 06:04 PM

സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്; 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'

സ്വർണ്ണക്കടത്ത്: ഗവർണറുടെ പ്രസ്താവനക്കെതിരെ പൊലീസ്; 'പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'...

Read More >>
മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

Oct 10, 2024 06:02 PM

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി...

Read More >>
വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ പാട്ടുവണ്ടി

Oct 10, 2024 04:18 PM

വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ പാട്ടുവണ്ടി

വയനാട് ദുരിതബാധിതർക്ക് സ്നേഹവീടൊരുക്കാൻ പാനൂരുകാരുടെ...

Read More >>
റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

Oct 10, 2024 03:41 PM

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ...

Read More >>
Top Stories