ഇരിട്ടി: അമ്മ മലയാളം എന്നെഴുതി പായത്ത് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഡോക്ടർ കെ വി ദേവദാസ് ഗുരുനാഥനായി. പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലുള്ള എഴുത്തിനിരുത്തലിൻ്റെ പത്താം വാർഷികം വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.
തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ് ഘാടനം ചെയ്തു . ഗ്രന്ഥാലയം പ്രസിഡൻ്റ് കെ അശോകൻ അദ്ധ്യ ക്ഷത വഹിച്ചു . എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബിജു പാരിക്കാപ്പള്ളി, അഭിനേതാവ് സിനോജ് മാക്സ്, ഓടകുഴൽ വാദകൻ അനിരുദ്ധ് തരുൺ എന്നിവർ മുഖ്യാഥികളായി . ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ, എം പവിത്രൻ, വി ദിന ചന്ദ്രൻ. എം ജയ്‌പ്രകാശ്, പി. രാധാമണി പി.കെ രഞ്ജിത്, വി മനോജ് എന്നിവർ പ്രസംഗിച്ചു
Iritty