---
title: "എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി"
english_title: "Ajithkumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242849/ajithkumar"
published_at: "2024-10-16T04:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ef611f2590_Screenshot_20241016-043835_Chrome.jpg"
keywords: []
---

# എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി

> **Lead Summary:**  **തിരുവനന്തപുരം**:ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.

## Article Content

 **തിരുവനന്തപുരം**:ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.

നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്‍റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്തിനെ ശബരിമല പൊലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.

അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡും കത്ത് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242849/ajithkumar)