---
title: "മാലിന്യമുക്തം നവകേരളം ;  പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര   സംഘടിപ്പിച്ചു"
english_title: "Suchithasandesayathrs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243240/suchithasandesayathrs"
published_at: "2024-10-17T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710d2e8ae0e6_1000032550.jpg"
keywords: []
---

# മാലിന്യമുക്തം നവകേരളം ;  പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര   സംഘടിപ്പിച്ചു

> **Lead Summary:** **പിണറായി : **മാലിന്യമുക്തം നവകേരളം ക്യാമ്പിന്റെ ഭാഗമായി പിണറായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു.എരുവട്ടി മേഖലയായ ഓലായിക്കര ദേശസ്നേഹി വായനശാലയിൽ നിന്നും തുടക്കം കുറിച്ച പദയാത്ര വെണ്ടട്ടായി ഭണ്ഡാര കുറ്റിയിൽ സമാപിച്ചു.

## Article Content

**പിണറായി : **മാലിന്യമുക്തം നവകേരളം ക്യാമ്പിന്റെ ഭാഗമായി പിണറായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു.എരുവട്ടി മേഖലയായ ഓലായിക്കര ദേശസ്നേഹി വായനശാലയിൽ നിന്നും തുടക്കം കുറിച്ച പദയാത്ര വെണ്ടട്ടായി ഭണ്ഡാര കുറ്റിയിൽ സമാപിച്ചു.

പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ ആണ് ജാഥാ ലീഡർ.പദയാത്രയിൽ  ആശാവർക്കർമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ബ്ലോക്ക് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. പദയാത്രയിൽ  നിരവധി സ്ഥലങ്ങളിൽ സ്വീകരണവും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243240/suchithasandesayathrs)