അനധികൃത ജപ്തി തടഞ്ഞ് രാഷ്ട്രീയ കിസാൻ മഹാ സംഘ്

അനധികൃത ജപ്തി തടഞ്ഞ് രാഷ്ട്രീയ കിസാൻ മഹാ സംഘ്
Oct 18, 2024 10:00 PM | By sukanya

ഇരിട്ടി: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും, വന്യമൃഗശല്യവും, പ്രകൃതി ദുരന്തങ്ങൾ മൂലവും ഉല്ലനങ്ങൾക്ക് വിലയിടിഞ്ഞതു മൂലവും ജീവിതം പ്രതിസന്ധിയിലായ കർഷകരെ അനധികൃതമായി ജപ്തി ചെയ്യാൻ അനുവദിക്കില്ലന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. നടപടി ക്രമങ്ങൾ പാലിക്കാതെ ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന ജപ്തിലേല നടപടികൾ എന്തു വില കൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന അനധികൃത ജപ്തിക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികളുടെ സംസ്ഥാന തല ഉത്ഘാടനം കണ്ണൂർ ജില്ലയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഗവൺമെൻ്റ് നിയമ പ്രകാരം പാസ്സാക്കിയ കടാശ്വാസ കമ്മീഷനിൽ അപേക്ഷ കൊടുത്ത് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് സിറ്റിംഗ് നടത്തി കണ്ടെത്തുകയും ലോൺ ഒരു വിഹിതം കമ്മീഷൻ ഏറ്റെടുക്കുകയും കർഷകൻ്റെ വിഹിതം അടക്കുവാൻ 6 മാസം സമയം അനുവദിക്കുകയും ചെയ്ത നിരവധി കേസ്സുകളും ഹൈക്കോടതി ജപ്തി നടപടികൾ സ്റ്റേ ചെയ്ത കേസ്സുകളുമുൾപ്പെടെ നിരവധി ആളുകളുടെ വീടുകളും വസ്തുവകകളും ജപ്തി ചെയ്യാനുള്ള തീരുമാനം നിയമ വിരുദ്ധമാകയാൽ ആയത് എന്തു വിലകൊടുത്തും തടയുമെന്നും രാഷ്ട്രീയ കിസാൻ മഹാ സംഘ് പ്രഖ്യാപിച്ചു. വായ്പയെടുത്തു എന്ന ഒറ്റക്കാരണത്താൽ കർഷകൻ്റെ ഭൂമിയും, താമസ സ്ഥലവും ആർക്കും ഏതു സമയത്തും കയറിയിറങ്ങാവുന്ന ചന്തയാക്കാൻ അനുവദിക്കില്ലന്നും സംഘടന പ്രഖ്യാപിച്ചു.

യോഗത്തിൽ പ്രക്ഷോഭ സമിതി ജില്ലാ ചെയർമാൻ ബെന്നി പുതിയാംപുറം അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ ബേബി നെട്ടനാനി, ജയിംസ് പന്ന്യാംമാക്കൽ, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ദേവസ്യ ഐന്തിക്കൽ, പി.സി ജോസ്, വർഗീസ് പള്ളിച്ചിറ, വൽസമ്മ ദേവസ്യ, ടോമി തോമസ്, ഗർവ്വാസിസ് കല്ലുവയൽ, അമൽ കുര്യൻ, ബിനോയ് പുത്തൻ നടയിൽ, വർഗീസ് വൈദ്യർ, ബെന്നി ഇടശ്ശേരി, ജോസ് സി.വി. സിനോജ് സി.വി തുടങ്ങിയവർ സംസാരിച്ചു. ജപ്തി വിരുദ്ധ സമര പരമ്പരയുടെ പാലക്കാട് ജില്ലാതല ഉത്ഘാടനം മുതലാം തോട് മണിയും, വയനാട്ടിൽ പി.ജെ ജോൺ മാസ്റ്ററും, കോഴിക്കോട് മാർട്ടിൻ തോമസും, കാസർഗോഡ് ഷുക്കൂർ കാണാജെയും, തൃശ്ശൂർ ജോബിൾ വടശ്ശേരിയും, എറണാകുളത്ത് ഡോ. ജോസുകുട്ടി ഒഴുകയിലും, കോട്ടയത്ത് റോജർ സെബാസ്റ്റ്യനും, ഇടുക്കിയിൽ അപ്പച്ചൻ ഇരുവേലിയും ആലപ്പുഴ ആയാപറമ്പ രാമചന്ദ്രനും, പത്തനംതിട്ടയിൽ രാജൻ പി.വിയും നിർവ്വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിലും പ്രക്ഷോഭ പരിപാടികൾ നടക്കും.

Rashtriya Kisan Mahasangh stops illegal confiscation

Next TV

Related Stories
'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

Apr 18, 2025 11:42 AM

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി...

Read More >>
വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

Apr 18, 2025 11:30 AM

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി...

Read More >>
കോട്ടയത്ത്  അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

Apr 18, 2025 11:22 AM

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ്:  കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

Apr 18, 2025 10:28 AM

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ...

Read More >>
മട്ടന്നൂരിൽ  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Apr 18, 2025 07:16 AM

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ...

Read More >>
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
Top Stories










News Roundup