അമ്പായത്തോട് : അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു. മാനന്തവാടി രൂപത വൊക്കേഷൻ പ്രമോട്ടർ ഫാ. ജോഫിൻ മുളകുടിയാങ്കൽ വിശുദ്ധ ബലിയർപ്പിച്ച് വചന സന്ദേശം നൽകി തുടർന്ന് പൊതുസമ്മേളനവും പ്രതിഭകളെ ആദരിക്കലും നടന്നു. ശേഷം വർണ്ണശഭളമായ മിഷൻ റാലിയും സംഘടിപ്പിച്ചു. പരിപാടികൾക്ക് ഇടവക വികാരി ഫാ അനിഷ് കാട്ടാത്ത്, സി.എം.എൽ പ്രസിഡന്റ് ദിൽജിത് കല്ലടയിൽ, ഭാരവാഹികളായ അമയ ചെരുവിളയിൽ, നൂബ പടിയാനിക്കൽ, ഡെറിൻ ചക്കിട്ടക്കുടിയിൽ, ജിനി പടിയാനിക്കൽ, ഷിൽജി പയ്യംപള്ളിൽ, സി കരോളിൻ എസ്.എ.ബി.എസ് എന്നിവർ നേതൃത്വം നൽകി പരിപാടികൾക്ക് ശേഷം പായസവിതരണവും ഉണ്ടായിരുന്നു
Mission Sunday observed at St George's Parish in Ambayathodu