---
title: "തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും"
english_title: "Priyanka Gandhi to reach Wayanad today for her maiden election campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244325/priyanka-gandhi-to-reach-wayanad-today-for-her-maiden-election-campaign"
published_at: "2024-10-22T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

> **Lead Summary:** വയനാട്: ലോകസഭ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നു. പ്രിയങ്കയുടെ കൂടെ രാഹുൽ ഗാന്ധിയും എത്തുന്നുണ്ട്. വൈകീട്ടാണ് ഇവർ വയനാട് മണ്ഡലത്തിലെത്തുക. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും നാളെ വയനാട്ടിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

## Article Content

വയനാട്: ലോകസഭ ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നു. പ്രിയങ്കയുടെ കൂടെ രാഹുൽ ഗാന്ധിയും എത്തുന്നുണ്ട്. വൈകീട്ടാണ് ഇവർ വയനാട് മണ്ഡലത്തിലെത്തുക. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും നാളെ വയനാട്ടിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക.നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. നാളെ പ്രിയങ്കയെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് യു.ഡി. എഫ് നടത്തിയിട്ടുള്ളത്.

രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. വരണാധികാരിയായ ജില്ലാ കലക്ടർക്കു മുൻപാകെ 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കും. 10 ദിവസം പ്രിയങ്ക മണ്ഡലത്തിൽ പ്രചാരണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244325/priyanka-gandhi-to-reach-wayanad-today-for-her-maiden-election-campaign)