---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു"
english_title: "KVVES Manathana unit meeting held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244357/kvves-manathana-unit-meeting-held"
published_at: "2024-10-22T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67174bc98af39_kvves_manathana.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

> **Lead Summary:** മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മണത്തണ യൂത്ത് വിങ്ങ് പ്രസിഡണ്ട് റിജോ ജോസഫിന്റെ അധ്യക്ഷതയിൽ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തെ വരവ് ചിലവ് കണക്കും പ്രവർത്തന റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തന ബജറ്റും അവതരിപ്പിച്ചു.

## Article Content

മണത്തണ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മണത്തണ യൂത്ത് വിങ്ങ് പ്രസിഡണ്ട് റിജോ ജോസഫിന്റെ അധ്യക്ഷതയിൽ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തെ വരവ് ചിലവ് കണക്കും പ്രവർത്തന റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് വരുന്ന രണ്ടു വർഷത്തേക്കുള്ള പ്രവർത്തന ബജറ്റും അവതരിപ്പിച്ചു.

പുതിയ മെമ്പർമാരെ കൂട്ടിച്ചേർത്ത് യൂത്ത് വിങ്ങിന്റെശക്തി വർദ്ധിപ്പിക്കാണ് യോഗം തീരുമാനിച്ചു. ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പ്രവീൺ കെ സി, യുത്ത് വിംഗ് മുൻ പ്രസിഡണ്ട് സതീശൻ, വനിതാ വിങ്ങ് വൈസ് പ്രസിഡണ്ട് ഷീബ തോമസ്, യൂനിറ്റ് ട്രഷറർ മധുസൂദനൻ, യൂത്ത് വിംഗിൻ്റെ ജെഫീഷ്, ജിമ്മി ഫിലിപ്പ്, ഗോപിനാഥ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244357/kvves-manathana-unit-meeting-held)