പേരാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങൾ ഹരിത-ശുചിത്വമാക്കുന്നതിനായി പേരാവൂർ ബ്ലോക്ക് പരിധിയിലെ സ്കൂൾ നോഡൽ ഓഫീസർമാർക്കുള്ള ശില്പശാല നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തും, ബ്ലോക്ക് റിസോഴ്സ് സെന്ററും സംയുക്തമായി നടത്തിയ ശില്പശാല ഐ സി ഡി എസ് കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.
ബിപിസി ടി എം തുളസിധരൻ അധ്യക്ഷനായിരുന്നു. ബി ആർ സി പരിശീലകൻ പി സി മുനീർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ എന്നിവർ പരിശീലനം നൽകി. കെ വിനോദ് കുമാർ, നിഷാദ് മണത്തണ, ടി ഇ ഷിജില, പി ഉഷ, വൈ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പേരാവൂർ ബ്ലോക്കിലെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്കൂളുകൾ ഉൾപ്പെടെ നവംബർ ഒന്നിന് 50 ശതമാനവും ഡിസംബർ ഒന്നോടെ 100 ശതമാനം ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.
'Haritha Vidyalayam' Conducts Training Workshop In Peravoor