---
title: "പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും"
english_title: "thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/246110/thalassery"
published_at: "2024-10-30T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721a79803786_download_(30).jpeg"
keywords: []
---

# പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

> **Lead Summary:** **കണ്ണൂർ **: റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

## Article Content

**കണ്ണൂർ **: റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും.എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അതേസമയം ദി​വ്യ​യു​ടെ ജാമ്യാപേ​ക്ഷ എ​തി​ർ​ക്കു​മെ​ന്ന് ന​വീ​ൻ​ ബാ​ബു​വി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി.

ജാമ്യാപേ​ക്ഷ​യി​ൽ ന​വീ​ന്‍റെ ഭാ​ര്യ മ​ജ്ഞു​ഷ ക​ക്ഷി ​ചേ​രും. ക്ഷ​ണി​ച്ചി​ട്ടാ​ണ് ന​വീ​ൻ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ എ​ത്തി​യ​തെ​ന്ന ദി​വ്യ​യു​ടെ വാ​ദ​വും കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞുക​രു​തി​ക്കൂ​ട്ടി വിഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​തും പ്ര​ച​രി​പ്പി​ച്ച​തും ന​വീ​നെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​പി​ൽ അ​പ​മാ​നി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/246110/thalassery)