നായ്ക്കെട്ടി: മർകസ് വയനാട് വിമൻസ് കോളേജ് ആർട്സ് ഫെസ്റ്റ് സുൽത്താൻ ബത്തേരി നായ്ക്കെട്ടി ക്യാമ്പാസിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സൈദ് ബാഖവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മദനി, അഷ്‌റഫ് സഖാഫി, ജാബിർ സഖാഫി, അബ്ബാസ് സഅദി, മിദ്‌ലാജ് കെ, ഉമ്മർ എം തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള ഉഴവൂർസ്മാരക കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിയെ സംഘാടകർ ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.200 ഓളം പ്രതിഭകൾ മാറ്റുരക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് വൈവിദ്ധ്യംകൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമാണ്.
wayanad