---
title: "തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച സ്ത്രീയെ പോലീസ് പിടികൂടി"
english_title: "thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247256/thaliparamba"
published_at: "2024-11-05T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67295fefa7c23_d769fd13-9154-4baa-9d2b-e8ea33189d64.jpeg"
keywords: []
---

# തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണമാല മോഷ്ടിച്ച സ്ത്രീയെ പോലീസ് പിടികൂടി

> **Lead Summary:** **കണ്ണുർ: **തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്ന സ്ത്രീയെ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയായ സംഗീതയാണ് തളിപ്പറമ്പ് പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ത്രീക്കായി തിരച്ചിൽ ഊർജിതമാക്കി.

## Article Content

**കണ്ണുർ: **തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണമാല കവർന്ന സ്ത്രീയെ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയായ സംഗീതയാണ് തളിപ്പറമ്പ് പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു സ്ത്രീക്കായി തിരച്ചിൽ ഊർജിതമാക്കി.

കഴിഞ്ഞ മാസം 24-ന് ഉച്ചക്ക് ഒന്നോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വച്ചാണ് പന്നിയൂരിലെ ഫായിസയുടെ മകളുടെ കഴുത്തിൽ നിന്നും സ്വർണ മാല കവരുന്നത്.

തലവേദനയുടെ ഗുളിക വാങ്ങാനെന്ന വ്യാജേന എത്തിയാണ് രണ്ടംഗ സംഘം മാലയുമായി കടന്നത്. ഇവരുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ച പ്രകാരം ഉടൻ അന്വേഷണം തുടങ്ങിയെങ്കിലും ഇവർ രക്ഷപ്പെട്ടു.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇവർ മധുരയിൽ ഉണ്ടെന്ന് കണ്ടെത്തുകയും അന്വേഷണ സംഘം മധുരയിലെത്തി സംഗീതയെ പിടികൂടുകയും ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247256/thaliparamba)