---
title: "വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "koothuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247549/koothuparamba"
published_at: "2024-11-06T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b21e2d27f6_bb6d5487-2956-4833-9fe6-ddbc24ee456c.jpeg"
keywords: []
---

# വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂത്തുപറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ടൗണിൽ വിളംബരജാഥസംഘടിപ്പിച്ചു. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെ കെട്ടിട വാടക ഇനത്തിൽ 18%ജി എസ് ടി ഏർപെടുതിയിരുന്നു. ഇതിനെതിരെ നവംബർ 7 ന് വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ രാജ്ഭവനിൽ മാർച്ച്‌ സംഘടിപ്പിക്കുകയാണ്. മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് വിളംബര ജാഥ നടന്നത്.

## Article Content

**കൂത്തുപറമ്പ്**: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂത്തുപറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ടൗണിൽ വിളംബരജാഥസംഘടിപ്പിച്ചു. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെ കെട്ടിട വാടക ഇനത്തിൽ 18%ജി എസ് ടി ഏർപെടുതിയിരുന്നു. ഇതിനെതിരെ നവംബർ 7 ന് വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ നേതൃത്വത്തിൽ രാജ്ഭവനിൽ മാർച്ച്‌ സംഘടിപ്പിക്കുകയാണ്. മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് വിളംബര ജാഥ നടന്നത്.

കൂത്തുപറമ്പ് വ്യാപാര ഭവനിൽ നിന്നും ആരംഭിച്ച മാർച്ച്‌ നഗരപ്രദക്ഷിണം നടത്തി. ജില്ലാ സെക്രട്ടറി പോക്കു ഹാജി, മേഖല ജനറൽ സെക്രട്ടറി കെ രാഘവൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എൻ പി പ്രകാശൻ, ട്രഷറർ എ ടി അബ്ദുൽ അസീസ്, എൻ പി ഷിതിൻ, എൻ രാംദാസ്, കെ അബ്ദുൽ അസീസ്, കെ പി നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247549/koothuparamba)