കേളകം : കേളകം സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്&ഗൈഡ്സ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഇരിട്ടി ഏരിയാ കമ്മിറ്റി, ജയ് ഭാരത് ആര്യ വൈദ്യശാല കേളകം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷനായ ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. വി ഗീത മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത രാജു വാത്യാട്ട്, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഡോ. കെ എസ് രാജീവ്, സിസ്റ്റർ മേരി കെ ജി , എ സി ഷാജി, കുമാരി ഹന്നത്ത് പി.ബി, മാസ്റ്റർ അനുനന്ദ് ജി , കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു. നൂറ്റിയിരുപതോളം പേർ പങ്കെടുത്ത ക്യാമ്പിൽ ആറ് ആയുർവേദ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.
Medicalcamp