‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്

‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്
Nov 6, 2024 04:58 PM | By Remya Raveendran

സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 428 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്.മെഡിക്കല്‍ കോളേജുകളിലെ 17 സ്ഥാപനങ്ങള്‍ കൂടാതെ 22 ജില്ല/ജനറല്‍ ആശുപത്രികള്‍, 26 താലൂക്ക് ആശുപത്രികള്‍, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 487 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 10 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 2 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്.

80 താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സംവിധാനം വഴി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കുവാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവന്‍ ആശുപത്രികളും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഇതുവരെ 1.93 കോടിയിലധികം ജനങ്ങള്‍ ഇ ഹെല്‍ത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷന്‍, 1.50 കോടിയിലധികം ലാബ് പരിശോധനകള്‍ എന്നിവയും ഇ ഹെല്‍ത്തിലൂടെ നടത്തി.

ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയില്‍ ക്യൂ നില്‍ക്കാതെ നേരത്തെ തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകത. വീണ്ടും ചികിത്സ തേടണമെങ്കില്‍ ആശുപത്രിയില്‍ നിന്നും തന്നെ അഡ്വാന്‍സ് ടോക്കണ്‍ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകും.

Dijitalhealth

Next TV

Related Stories
ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം കൊയ്ത മാടത്തിയിൽ എൽ പി സ്കൂളിൽ വിജയാഘോഷം

Nov 6, 2024 06:04 PM

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം കൊയ്ത മാടത്തിയിൽ എൽ പി സ്കൂളിൽ വിജയാഘോഷം

ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇരട്ട വിജയം കൊയ്ത മാടത്തിയിൽ എൽ പി സ്കൂളിൽ...

Read More >>
‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി ഗോവിന്ദൻ

Nov 6, 2024 05:15 PM

‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി ഗോവിന്ദൻ

‘പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തി, മുഴുവൻ വിവരങ്ങളും ഉടൻ പുറത്തുവരും’; എം.വി...

Read More >>
‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്

Nov 6, 2024 05:08 PM

‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ ജോർജ്

‘ഡിജിറ്റല്‍ ഹെല്‍ത്തായി കേരളം, സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം’: വീണാ...

Read More >>
തളിപ്പറമ്പിൽ  മഞ്ഞപ്പിത്തം റിപ്പോർട്ട്  ചെയ്ത സാഹചര്യത്തിൽ  ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നു

Nov 6, 2024 04:08 PM

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം ചേർന്നു

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ടൽ &റസ്റ്ററന്റ് അസോസിയേഷൻ പ്രത്യേകയോഗം...

Read More >>
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Nov 6, 2024 03:25 PM

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു

Nov 6, 2024 03:22 PM

മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം നടന്നു

മാടത്തിയിൽ എൽ പി സ്കൂളിൽ സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം...

Read More >>
Top Stories