തളിപ്പറമ്പ : തളിപ്പറമ്പിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്യുകയും , മരണങ്ങൾ സംഭവിക്കുകയും ചെയ്തതിൻ്റെ ഭാഗമായി ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ സംഘടന പ്രതിനിധികളുടെ യോഗം നഗരസഭ ഹാളിൽ നടന്നു.
നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ നഗരസഭ പരിധിയിലെ ഹിദായത്ത് നഗർ പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ നഗരസഭ സെക്രട്ടറി കെ പി സുബൈർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻന്മാരായ നബീസ ബീവി, പി പി മുഹമ്മദ് നിസാർ, ക്ലീൻ സിറ്റി മാനേജർ ഏ പി രഞ്ജിത്ത് കുമാർ,പ്രദീപ്കുമാർ,പ്രൈമറി ഹെൽത്ത് ഇൻസ്പെക്ട്ർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .
നവംബർ 12 ഡ്രൈ ഡേ ആചരിക്കാനും അതെ തുടർന്ന് അതാത് സ്ഥാപനങ്ങളിലെ കിണർ, വാട്ടർ ടാങ്ക് ഉൾപ്പെടെ ക്ലീൻ ചെയ്യുന്നതിനും, ഹോട്ടൽ തൊഴിലാളികൾക്ക് ശുചിത്വ ബോധവത്കരണ ക്ലാസ്സ് നടത്തുവാനും,സ്ഥാപനത്തിൽ ഉപയോഗിക്കുന്ന കുടി വെള്ളം നഗരസഭ നേതൃത്വത്തിൽ സാമ്പിൾ ശേഖരിക്കാനും പരിശോധനയ്ക്ക് അയക്കാനും, ലൈസൻസ് ഇല്ലാത്ത നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾ അടക്കം നീക്കം ചെയ്യാനും, പ്രവർത്തിക്കുന്ന തട്ടുകടകൾ ശുചിത്വ പരിശോധന കർശനമാക്കുവാനും തീരുമാനിച്ചു.അസോസിയേഷൻ ഭാരവാഹികളായ എംപി ലക്ഷ്മണൻ , ജാബിർ , അബ്ദുൾ റഷീദ് , കെ വി സിറാജ് എന്നിവർ സംസാരിച്ചു.
Thalipparambahotelandresturant