കണ്ണൂർ :കാർഷിക എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന കാർഷിക യന്ത്രോപകരണ സർവ്വീസ് ക്യാമ്പിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ നിർവഹിച്ചു. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണിക്ക് സൗകര്യം ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലുമായി 20 സർവീസ് ക്യാമ്പുകളാണ് നടത്തുക.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന അധ്യക്ഷയായി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സുധീർ നാരായണൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ.കെ രത്നകുമാരി അറ്റകുറ്റപണിക്കായി കാർഷികയന്ത്രം ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ യു.പി ശോഭ മുഖ്യാതിഥിയായി. ക്യാമ്പിന്റെ ഭാഗമായി പതിനഞ്ചോളം കർഷകരുടെ ഉപകരണങ്ങൾ അറ്റകുറ്റപണി നടത്തി.
പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സബിത, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ടി പി പ്രസന്ന, തളിപ്പറമ്പ് ജില്ലാ കൃഷിഫാം സൂപ്രണ്ട് കെ.പി രസ്ന, കൃഷി ഓഫീസർ ആൻവർഗീസ്, സ്റ്റോർ ഇൻ ചാർജ് ജോർജ്ജ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
ka