---
title: "അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിജയോത്സവ൦ സംഘടിപ്പിച്ചു"
english_title: "Vijayotsavam organized at Adakkathodu Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248018/vijayotsavam-organized-at-adakkathodu-govt-up-school"
published_at: "2024-11-08T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e08b38dc3f_adakkathode.jpg"
keywords: []
---

# അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിജയോത്സവ൦ സംഘടിപ്പിച്ചു

> **Lead Summary:** കേളകം: അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിജയോത്സവ൦ സംഘടിപ്പിച്ചു. പരിപാടിയിൽ ഉപജില്ലാ ശാസ്ത്രമേളയിലു൦ കലാമേളകളിലു൦ വിജയികളായ കുട്ടികളെ അനുമോദിച്ചു. തുടർന്ന് അടയ്ക്കാത്തോട് ടൗണിൽ ആഹ്ളാദപ്രകടനവു൦ റാലിയും പായസ വിതരണവും നടത്തി. പിടിഎ പ്രസിഡൻറ് അൻസാദ് അസീസ് അധ്യക്ഷനായി. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് ടൗണിലെ ഓട്ടോ തൊഴിലാളികൾ വിജയികളായ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി പി.എ, സീനിയർ അസിസ്റ്റൻറ് ജിതിൻ ദേവസ്യ, ഓട്ടത്തൊഴിലാളി പ്രതിനിധി ജോൺ തുടങ്ങിയവർ സംസാരിച്ചു.

## Article Content

കേളകം: അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിജയോത്സവ൦ സംഘടിപ്പിച്ചു. പരിപാടിയിൽ ഉപജില്ലാ ശാസ്ത്രമേളയിലു൦ കലാമേളകളിലു൦ വിജയികളായ കുട്ടികളെ അനുമോദിച്ചു. തുടർന്ന് അടയ്ക്കാത്തോട് ടൗണിൽ ആഹ്ളാദപ്രകടനവു൦ റാലിയും പായസ വിതരണവും നടത്തി. പിടിഎ പ്രസിഡൻറ് അൻസാദ് അസീസ് അധ്യക്ഷനായി. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തോട് ടൗണിലെ ഓട്ടോ തൊഴിലാളികൾ വിജയികളായ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി പി.എ, സീനിയർ അസിസ്റ്റൻറ് ജിതിൻ ദേവസ്യ, ഓട്ടത്തൊഴിലാളി പ്രതിനിധി ജോൺ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248018/vijayotsavam-organized-at-adakkathodu-govt-up-school)