---
title: "കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും "
english_title: "Kannavammahaganapathi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/248239/kannavammahaganapathi"
published_at: "2024-11-09T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f3cc88b937_1000036731.jpg"
keywords: []
---

# കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടക്കും 

> **Lead Summary:** **കണ്ണവം : **കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ 11, 12 ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കണ്ണവം : **കണ്ണവം മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ 11, 12 ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

11 ന് വൈകീട്ട് 5 .30 ന് നടക്കുന്നതാലപ്പൊലി ഘോഷയാത്ര കണ്ണവം ശ്രീനാരായണ മഠത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിക്കും.12 ന് കാലത്ത് 6 ന്അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും. 11.30 ന് ഐ.സി ബാലകൃഷ്ണൻ്റെ പ്രഭാഷണം നടക്കും.വൈകീട്ട് ഭഗവതിസേവ 'സർവ്വേശ്വര പൂജ' ദീപാരാധന ,അത്താഴപൂജ ,ഭഗവതിക്ക് വലിയ ഗുരുതി സമർപ്പണം എന്നിവ നടക്കും.

ക്ഷേത്രം തന്ത്രി പറവൂർ രാഗേഷിൻ്റെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ നടക്കുക.ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കും.വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി സി പി സുരേന്ദ്രൻ, പറമ്പൻവത്സൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/248239/kannavammahaganapathi)