പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ ശിശുദിനാഘോഷത്തിൽ സ്വാഗതപ്രസംഗവും, അധ്യക്ഷ പ്രസംഗവും തുടങ്ങി ഉദ്ഘാടനവും നന്ദിയും പറഞ്ഞത് സ്കൂളിലെ താരങ്ങൾ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് സ്കൂളിലെ കവയിത്രി വൈഗലക്ഷ്മി, ഉപജില്ല കായികമേളയിലെ വ്യക്തിഗത ചാമ്പ്യൻ ആരുഷി രാജേഷ് സ്കൂളിലെ സംസ്ഥാന നീന്തൽ താരം എൽന മരിയ തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ സെറ മരിയ കുര്യാക്കോസ് ആയിരുന്നു അധ്യക്ഷത വഹിച്ചത്. സ്കൂൾ അസി. ലീഡർ ജെയ്ക്ക് മറ്റത്തിൽ സ്വാഗതം പറയാനെത്തി.
സ്കൂൾ അസി. മാനേജർ റവ.ഫാ. സ്കറിയ ഇല്ലിക്കൽ, വാർഡ് മെമ്പർമാരായ നൂറുദ്ദീൻ മുള്ളേരിക്കൽ, ബാബു കെ.വി, പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു കൃഷ്ണ, വിദ്യാരംഗം സെക്രട്ടറി ദിയ ബാഷ് വ എന്നിവർ സംസാരിച്ചു. ഉപജില്ല- ജില്ല -സംസ്ഥാന തലത്തിൽ വിജയികളായ കുട്ടികൾക്കും എൽ.എസ്.എസ്, യു.എസ്. എസ് സ്കോളർഷിപ്പ് നേടിയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മനോഹരമായ ഡിസ്പ്ലെയും നടന്നു. കുട്ടികൾക്ക് ചിക്കൻ ബിരിയാണിയും ശിശുദിനത്തിന്റെ ഭാഗമായി നൽകി. നൂറുകണക്കിന് കുട്ടികൾ നെഹ്റു വായി വേഷമിട്ട് ചടങ്ങിന് മാറ്റുകൂട്ടി.
Children's Day celebrations in St. John's up school Thondiyil