---
title: " ചുമട്ട് തൊഴിലാളി ഇരിട്ടി മേഖലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി"
english_title: " The Iritty Zonal Committee conducted a march and a dharna."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249307/the-iritty-zonal-committee-conducted-a-march-and-a-dharna"
published_at: "2024-11-14T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735e179a6d3a_intuc_i.jpg"
keywords: []
---

#  ചുമട്ട് തൊഴിലാളി ഇരിട്ടി മേഖലാ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** ഇരിട്ടി: കേരളാ സ്റ്റേറ്റ് ചുമട്ട് തൊഴിലാളി (ഐ എൻ ടി യു സി) ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ഇരിട്ടി സബ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സർക്കാരിന്റെ ചുമട്ട് തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ചുമട്ട് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക വേതന വർദ്ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും. ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ടി. നിഷാന്ത് ഉദ്‌ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: കേരളാ സ്റ്റേറ്റ് ചുമട്ട് തൊഴിലാളി (ഐ എൻ ടി യു സി) ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ഇരിട്ടി സബ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സർക്കാരിന്റെ ചുമട്ട് തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ചുമട്ട് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക വേതന വർദ്ധനവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും. ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ടി. നിഷാന്ത് ഉദ്‌ഘാടനം ചെയ്തു.

ഐ എൻ ടി യു സി പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എം. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ, ജില്ലാ വൈസ് പ്രസിഡന്റ് വി. മോഹനൻ, കെ. ഇബ്രാഹീം, ടി.കെ. വിജയ രാജൻ, ബിജു എടൂർ, വി. ഷാജി, ജഗദീഷ് ഉളിയിൽ, ഷാജി അയ്യൻകുന്ന്, കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249307/the-iritty-zonal-committee-conducted-a-march-and-a-dharna)