---
title: "കേളകം സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ"
english_title: "Holy Parumala Thirumeni's Memorial At Shalom Church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249364/holy-parumala-thirumenis-memorial-at-shalom-church"
published_at: "2024-11-14T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736229cc539d_shalom.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

> **Lead Summary:** കേളകം : സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രപ്പോലീത്തയ്ക്ക് സ്വീകരണം നൽകുമെന്ന് പള്ളി വികാരി ഫാ.ജേക്കബ് വർഗ്ഗീസ് വരപ്പോത്തുകുഴി, വിൽസൺ പുളിക്കൽ, തങ്കച്ചൻ വരപ്പോത്തുകുഴി, മാത്യു എന്നിവർ കേളകത്ത് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേളകം : സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രപ്പോലീത്തയ്ക്ക് സ്വീകരണം നൽകുമെന്ന് പള്ളി വികാരി ഫാ.ജേക്കബ് വർഗ്ഗീസ് വരപ്പോത്തുകുഴി, വിൽസൺ പുളിക്കൽ, തങ്കച്ചൻ വരപ്പോത്തുകുഴി, മാത്യു എന്നിവർ കേളകത്ത് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

സ്വീകരണത്തിനു ശേഷം കേളകം ടൗൺ ചുറ്റി പെരുന്നാൾ റാസയും തുടർന്ന് പെരുന്നാൾ സന്ദേശം, നേർച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം ഏകതാളം കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ഫ്യൂഷൻ ഗാനമേള, ദാസ് ഡെക്കറേഷൻ അവതരിപ്പിക്കുന്ന മ്യൂസിക് ലൈറ്റ് ഷോ എന്നിവ നടക്കും.16 ശനിയാഴ്ച പ്രഭാത നമസ്‌കാരം, മുന്നിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പരുമല പദയാത്രികരെ ആദരിക്കൽ, തിരുശേഷിപ്പിങ്കൽ, ധൂപ പ്രാർത്ഥന എന്നിവ നടക്കും. തുടർന്ന് സ്‌നേഹ വിരുന്നോടെ തിരുന്നാൾ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249364/holy-parumala-thirumenis-memorial-at-shalom-church)