---
title: "കൊളക്കാട് സാൻതോം ഹയർസെക്കൻഡറി സ്കൂളിൽ 'വിജയാരവം 2024'"
english_title: "'Vijayaravam 2024' at Santhom Higher Secondary School, Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249544/vijayaravam-2024-at-santhom-higher-secondary-school-kolakkad"
published_at: "2024-11-15T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67373128d8e55_ms_santhom.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർസെക്കൻഡറി സ്കൂളിൽ 'വിജയാരവം 2024'

> **Lead Summary:** കൊളക്കാട്: സാൻതോം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം 'വിജയാരവം 2024' സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി കലാ-കായിക-ശാസ്ത്ര മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.

## Article Content

കൊളക്കാട്: സാൻതോം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം 'വിജയാരവം 2024' സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി കലാ-കായിക-ശാസ്ത്ര മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ റവ ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ സുരഭി റിജോ,സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു എൻ വി, പി ടി എ പ്രസിഡന്റ് ജോഷി കുന്നത്തുശ്ശേരിൽ, മദർ പി ടി എ പ്രസിഡന്റ് ബിന്ദു പെരുമ്പള്ളിൽ, സ്റ്റാഫ് സെക്രട്ടറി റീഗോ തോമസ് എന്നിവർ സംസാരിച്ചു. ഇരിട്ടി ഉപജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249544/vijayaravam-2024-at-santhom-higher-secondary-school-kolakkad)