കോഴിക്കോട്: പ്രമേഹരോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രമേഹ രോഗത്തെക്കുറിച്ച് അവബോധം ഉണർത്താനായി ബ്രിഡ്‍ജ് വേ ഗ്രൂപ്പിന്റെ കേരളത്തിലെ 10000-ലേറെ ജീവനക്കാർ ഒരേ സമയം പ്രതിജ്ഞയെടുക്കുകയും ഷുഗർ ഫ്രീ ഡേ ആഘോഷിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആണ് ബ്രിഡ്ജ്‌വേ.യുഎഇ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ബ്രിഡ്ജ് വേ ഗ്രൂപ്പിന്റെ എല്ലാ യൂണിറ്റുകളിലും ഈ ദിവസം പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയും ആരോഗ്യ മാർഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതായി പ്രതിജ്ഞ ചെയിതു. പ്രമേഹത്തിന് കാരണമാകുന്ന ഭക്ഷണ ശീലം പൂർണമായി ഒഴിവാക്കിയാണ് ബ്രിഡ്ജ് വേ മാതൃകയാകുന്നത്.
"നന്നായി ഭക്ഷണം കഴിക്കാനും പതിവായി വ്യായാമം ചെയ്യാനും പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുവാനും ബോധപൂർവ്വമായ തിരഞ്ഞെടുപ്പുകൾ നടത്തി എന്റെ ആരോഗ്യത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധരാണ്" എന്നാണ് 10000-ത്തിലേറെപ്പേർ ഒരേ സമയം പ്രതിജ്ഞ ചെയ്തത്.
ജീവനക്കാരിലും അവരുടെ കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പ്രേരിപ്പിക്കുകയും കൂടാതെ സമൂഹത്തിൽ പ്രമേഹ രോഗത്തെക്കുറിച്ച് അവബോധം ഉണർത്തി ആരോഗ്യകരമായ നാളേയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയുമാണ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ ലക്ഷ്യം.
Diabetes Day message campaign involving 10,000 employees - bridgeway group