---
title: "ചെട്ടിയാംപറമ്പ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി"
english_title: "Thirunal Mahotsava flagged off at St. John the Baptist Church in Chettiyamparambu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249579/thirunal-mahotsava-flagged-off-at-st-john-the-baptist-church-in-chettiyamparambu"
published_at: "2024-11-15T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673766faead91_adakkathode.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വി. സ്നാപകയോഹന്നാന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് ഫാ. മാത്യു തെക്കേമുറി കാർമികത്വം വഹിച്ചു.

## Article Content

ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വി. സ്നാപകയോഹന്നാന്റെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് ഫാ. മാത്യു തെക്കേമുറി കാർമികത്വം വഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സ്കറിയാ വരമ്പത്ത്, ഫാ. മനു മാമൂട്ടിൽ, ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. എബി അമ്പലത്തിങ്കൽ, ഫാ. പോൾ കൂട്ടാല, ഫാ. എഡ് വിൻ കോയിപ്പുറം, ഫാ. ആന്റണി മുഞ്ഞനാട്ട് എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.നവംബർ 23 ന് തിരുകർമ്മങ്ങൾക്കും തുടർന്ന് ചെട്ടിയാംപറമ്പ് ടൗണിലേക്ക് നടക്കുന്ന പ്രദക്ഷണത്തിനും ഫാ. ജിതിൻ വയലുങ്കൽ, ഫാ. ജോൺ ചേനംചി റയിൽ എന്നിവരും മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ശിങ്കാരി, വയലിൻ ഫ്യൂഷൻ എന്നിവയും നടക്കും.തിരുനാൾ പ്രധാന ദിവസമായ നവംബർ 24 ഞായറാഴ്ച മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം തിരു കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249579/thirunal-mahotsava-flagged-off-at-st-john-the-baptist-church-in-chettiyamparambu)