---
title: "വനം വകുപ്പിൻ്റെയും, ആറളം ഫാം ഗവ: ഹോമിയോപ്പതിയും ചേർന്ന് രാമച്ചിയിൽ സൗജന്യഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "  free homoeopathy medical camp at Ramachi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249528/free-homoeopathy-medical-camp-at-ramachi"
published_at: "2024-11-15T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67371d9179d7c_ramachi.jpg"
keywords: []
---

# വനം വകുപ്പിൻ്റെയും, ആറളം ഫാം ഗവ: ഹോമിയോപ്പതിയും ചേർന്ന് രാമച്ചിയിൽ സൗജന്യഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** കേളകം: കേരള വനം വന്യജീവി വകുപ്പ് കണ്ണൂർ എഫ്.ഡി.എ കണ്ണൂർ ഡിവിഷൻ, കൊട്ടിയൂർ റേഞ്ച്, മണത്തണ സെക്ഷൻ്റെയും ആറളം ഫാം ഗവ: ഹോമിയോപ്പതിയുടെയും ആഭിമുഖ്യത്തിൽ ജാൻ ജാതിയ ഗൗരവ് ദിവാസ് ഭഗവാൻ ബിർസ മുണ്ട ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് രാമച്ചി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

## Article Content

കേളകം: കേരള വനം വന്യജീവി വകുപ്പ് കണ്ണൂർ എഫ്.ഡി.എ കണ്ണൂർ ഡിവിഷൻ, കൊട്ടിയൂർ റേഞ്ച്, മണത്തണ സെക്ഷൻ്റെയും ആറളം ഫാം ഗവ: ഹോമിയോപ്പതിയുടെയും ആഭിമുഖ്യത്തിൽ ജാൻ ജാതിയ ഗൗരവ് ദിവാസ് ഭഗവാൻ ബിർസ മുണ്ട ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് രാമച്ചി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. ഡോ: നിമിഷ, ഡോ:ഷഫ്ന പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി എന്നിവർ ആശംസകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249528/free-homoeopathy-medical-camp-at-ramachi)