ഇരിട്ടി: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും പഴകിയ ഭക്ഷണപദാർത്ഥങ്ങളും പിടി കൂടി. നഗരസഭാ ക്ലീൻസിറ്റി മാനേജർ കെ.വി. രാജിവൻ്റെ നേതൃത്വത്തിൽ കളറോഡ് മുതൽ ഇരിട്ടി വരെയുള്ള വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
തെരുവ് കച്ചവടക്കാരിൽ നിന്നും നിരോധിതപ്ലാസ്റ്റിക്ക് വസ്തുക്കൾ പിടികൂടി. പ്ലാസ്റ്റിക്ക് കവറുകൾ, പേപ്പർ ഗ്ലാസുകൾ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ചാവശേരി പഴയ പോസ്റ്റാഫിനടുത്തുള്ള ഹോട്ടലിൽ നിന്നാണ് പഴയ ഭക്ഷണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടിസ് നൽകിയതായും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ക്ലീൻസിറ്റി മാനേജർ അറിയിച്ചു.
Iritty