ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍; കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചിൽ

ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍;  കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചിൽ
Nov 26, 2024 09:32 PM | By sukanya

 ബെംഗളൂരു: നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റിൽ യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.


യുവതിയുടെ ആൺസുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിന് പിന്നാലെ അപ്പാർട്ട്മെന്റിൽനിന്ന് കാണാതായ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.


കഴിഞ്ഞദിവസമാണ് കണ്ണൂർ സ്വദേശിയായ ആരവും അസം സ്വദേശിയായ യുവതിയും ഇന്ദിരാനഗറിലെ അപ്പാർട്ട്മെന്റിൽ മുറിയെടുത്തത്. ഇരുവരും അപ്പാർട്ട്മെന്റിലേക്ക് ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്.


ആരവും മായയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്നവിവരം. കണ്ണൂർ സ്വദേശിയായ ആരവ് ഏതാനും നാളുകളായി ബെംഗളൂരുവിലുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇയാൾ സ്വദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിലേക്കും ബെംഗളൂരു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



Kannur

Next TV

Related Stories
ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

Nov 26, 2024 09:12 PM

ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

ഭരണഘടന സംരക്ഷണ...

Read More >>
ഭരണഘടനാ ദിനം ആചരിച്ചു

Nov 26, 2024 07:42 PM

ഭരണഘടനാ ദിനം ആചരിച്ചു

ഭരണഘടനാ ദിനം...

Read More >>
'അറക്കൽ മാധവനുണ്ണിയുടെ' രണ്ടാം വരവ് വെള്ളിയാഴ്ച; മമ്മൂട്ടി ആരാധകർ ആവേശത്തിൽ

Nov 26, 2024 04:48 PM

'അറക്കൽ മാധവനുണ്ണിയുടെ' രണ്ടാം വരവ് വെള്ളിയാഴ്ച; മമ്മൂട്ടി ആരാധകർ ആവേശത്തിൽ

'അറക്കൽ മാധവനുണ്ണിയുടെ' രണ്ടാം വരവ് വെള്ളിയാഴ്ച; മമ്മൂട്ടി ആരാധകർ...

Read More >>
നവീന്‍ ബാബുവിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കുടുംബം

Nov 26, 2024 02:50 PM

നവീന്‍ ബാബുവിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് കുടുംബം

നവീന്‍ ബാബുവിന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന്...

Read More >>
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: എഡിജിപി റിപ്പോർട്ട് തേടി

Nov 26, 2024 01:52 PM

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: എഡിജിപി റിപ്പോർട്ട് തേടി

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: എഡിജിപി റിപ്പോർട്ട്...

Read More >>
മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ

Nov 26, 2024 01:21 PM

മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ

മാരക മയക്ക് മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ്...

Read More >>
Top Stories










News Roundup