കൊട്ടിയൂർ : വൃദ്ധ ദമ്പതികൾ ചികിത്സ സഹായം തേടുന്നു.കൊട്ടിയൂർ പഞ്ചായത്ത് വെങ്ങലോടിയിലെ മറ്റപ്പള്ളിൽ ജോസഫ്-അച്ചാമ്മ ദമ്പതികളാണ് സുമനസ്സുകളുടെ സഹായം കാത്ത് കഴിയുന്നത്.കൊട്ടിയൂർ പഞ്ചായത്ത് വെങ്ങലോടിയിലെ മറ്റപ്പള്ളിൽ ജോസഫ്-അച്ചാമ്മ ദമ്പതികളാണ് വൃക്ക ചുരുങ്ങുന്ന രോഗവും കാൻസറും കാരണം നിത്യചിലവിനും തുടർ ചികിത്സയ്ക്കും വേണ്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്നത്.
ജോസഫിന് 85 വയസ്സുണ്ട്.കഴിഞ്ഞ മൂന്ന് വർഷമായി വൃക്ക ചുരുങ്ങുന്ന രോഗത്തിന് ചികിത്സയിലാണ്.മാസം 5000 രൂപയുടെ മരുന്ന് വേണം.ഭാര്യ അച്ചാമ്മയ്ക്ക് 77 വയസ്സായി.കഴിഞ്ഞ മാസമാണ് കാൻസർ സ്ഥിരീകരിച്ചത്.ഇതോടെ രണ്ട് പേർക്കും മാസം 15000 ത്തോളം രൂപ മരുന്നിന് മാത്രമായി വരുന്നുണ്ട്.പണം ഇല്ലാത്തതിനാൽ തുടർ ചിക്തസയും മരുന്നും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇവർ.മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഭക്ഷണം പോലും ഉണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയിലായി ഈ ദമ്പതികൾ.ഇവരുടെ വീട്ടിലേക്ക് എത്താൻ വഴിയും ഇല്ല എന്നതാണ് പ്രധാന പ്രശ്‌നം.പെൻഷൻ കിട്ടുന്ന പണം ഉപയോഗിച്ചായിരുന്നു ഇത്രയും കാലം കഴിഞ്ഞത്.
എന്നാൽ രണ്ട് പേർക്കും രോഗം പിടിപെട്ടതോടെ പെൻഷൻ തുക തികയാതെ വന്നു.അതോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലായി.കടം മേടിച്ചും പട്ടിണി കിടന്നും ജീവിതം തള്ളി നീക്കുകയാണെന്ന് അയൽവാസിയായ വീട്ടമ്മ പറയുന്നു.മനസ്സിൽ കാരുണ്യം വറ്റിയിട്ടില്ലാത്ത സുമനസ്സുകളുടെ സഹായം ഈ വൃദ്ധ ദമ്പതികൾക്ക് ആവിശ്യമാണ്.ഇവർക്ക് സഹായം എത്തിക്കാനായി കേരള ഗ്രാമീൺ ബാങ്ക് നീണ്ടുനോക്കി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
name. joseph mattapallil
bank. kerala gramin bank
bank account no. 40489100004292
ifsc. klgb0040489
branch. neendunokki,kottiyoor
mobile no. 09539860466
Medicalwelfairfund