സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Nov 24, 2024 04:12 PM | By Remya Raveendran

എറണാകുളം :  സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (24/11/2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

27/11/2024 : ആലപ്പുഴ, കോട്ടയം, ഇടുക്കി,  എറണാകുളംഎന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം ശബരിമലയിൽ ഇന്ന് നേരിയ മഴയ്ക്കോ ഇടിമിന്നലോടുകൂടിയ മഴയ്ക്കോ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവിൽ മേഘാവൃതമായിരിക്കും. ഇടിമിന്നലോടുകൂടി നേരിയതോ മിതമായതോ (മണിക്കൂറിൽ 1 സെ.മീ വരെ) ആയ മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

ഇന്ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിൽ 1 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം.



Ainalert

Next TV

Related Stories
ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

Nov 24, 2024 07:13 PM

ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

ഓൾ കേരള പെയിന്റേഴ്‌സ് കോൺഗ്രസ് ഐഡി കാർഡ് വിതരണവും മെമ്പർഷിപ്പ് ക്യാമ്പയിനും...

Read More >>
വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ച് വേക്കളം യു പി സ്ക്കൂൾ

Nov 24, 2024 05:20 PM

വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ച് വേക്കളം യു പി സ്ക്കൂൾ

വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ച് വേക്കളം യു പി...

Read More >>
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ നിയന്ത്രണങ്ങൾ

Nov 24, 2024 03:33 PM

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ നിയന്ത്രണങ്ങൾ

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ...

Read More >>
ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

Nov 24, 2024 03:15 PM

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000 കടന്നു

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം; ദിവസേന എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 70000...

Read More >>
ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Nov 24, 2024 02:56 PM

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി...

Read More >>
വൃദ്ധ ദമ്പതികൾ ചികിത്സ സഹായം തേടുന്നു

Nov 24, 2024 02:37 PM

വൃദ്ധ ദമ്പതികൾ ചികിത്സ സഹായം തേടുന്നു

വൃദ്ധ ദമ്പതികൾ ചികിത്സ സഹായം...

Read More >>
Top Stories