ഇരിട്ടി : കേരള ആയുർവ്വേദ തൊഴിലാളി യൂണിയൻ സി ഐ ടി യു ഇരിട്ടി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. കേരളത്തിലെ പാരമ്പര്യ നാട്ടുവൈദ്യ ചികിത്സകർക്കും കളരി മർമ്മ ചികിത്സകർക്കും ചികിത്സ നടത്തുന്നതിന് നിയമപരമായ സംരക്ഷണം ഉറപ്പ് നൽകണമെന്ന് ഏരിയ കൺവെൻഷൻ ആവിശ്യപ്പെട്ടു. സി ഐ ടി യു ഇരിട്ടിഏറിയ സെക്രട്ടറി ഇ.എസ്. സത്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യുണിയൻ ഏറിയ പ്രസിഡന്റ് വൈ.വൈ. മത്തായി അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏറിയ പ്രസിഡന്റ് വി.ബി. ഷാജു, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ലാലി തോമസ്ഗുരിക്കൾ, ഏറിയ സെക്രട്ടറി നെൽസൺ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.
യൂണിയൻ സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച വാഹന പ്രചരണ ജാഥയും സെക്രട്ടറിയേറ്റ് മാർച്ചും വിജയിപ്പിക്കുന്നതിന് കൺവൻഷൻ തീരുമാനിച്ചു.
Kerala Ayurveda Workers Union CITU Iritty Area Convention