കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു

കച്ചേരിക്കടവ് മുടിക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു
Dec 11, 2024 07:16 PM | By sukanya

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് മുടിക്കായത്ത് ജനവാസ മേഖലയിൽ കാട്ടാന വീണ്ടും വ്യപകമായി കൃഷി നശിപ്പിച്ചു. മുതുപ്ലാക്കൽ ജോസിന്റെ കൃഷിയിടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചത്. കൃഷിയിടത്തിലെ അരയേക്കറോളം വരുന്ന വിളകൾ ആന പൂർണ്ണമായും നശിപ്പിച്ച നിലയിലാണ്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി വിളകൾ എല്ലാം ആന നശിപ്പിച്ച നിലയിലാണ്. മുടിക്കയത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുടെ പരാക്രമമം .കർണ്ണാടക വന്യജീവി സാങ്കേതവുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ പ്രദേശങ്ങളിൽ ഇവിടെ നിന്നും ബാരാപോൾ പുഴകടന്ന് എത്തുന്ന കാട്ടാനകളുടെ ശല്യം വ്യാപകമായിരിക്കുന്നു.

ഇതിനെ പ്രതിരോധിക്കാൻ സോളാർ വേലിയുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ വനത്തിൽ നിന്നും ഇറങ്ങുന്ന ആനകൾ മുടിക്കയം ടൗൺ വരെ എത്തിയിരിക്കുന്നത് .ഇതിനെ പ്രതിരോധിക്കാൻ എന്തുചെയ്യണം എന്നറിയാതെ ആശങ്കയിലാണ് ജനം. വനാതിർത്തി മുഴുവൻ സോളാർ വേലി സ്ഥാപിക്കുന്ന പദ്ധതിക്ക് ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും പ്രവർത്തി ഇനിയും ആരംഭിച്ചിട്ടില്ല. വനാതിർത്തിയിൽ സോളാർ വേലി നിർമ്മിക്കുന്ന പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കിയില്ലെങ്കിൽ കർഷകന് കൃഷിഭൂമിയിൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ജനങ്ങൾ പറയുന്നു. ഇതിനായി ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനായി ഭരണ പ്രതിപക്ഷ വിത്യാസമില്ലാതെ കച്ചേരികടവിലെ ജനങ്ങൾ സംഘടിക്കുമെന്നുമാണ് ജനങ്ങൾ പറയുന്നത്.

Wild elephant destroys agriculture again in Kacherikadavu Mudikkayam

Next TV

Related Stories
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

Mar 26, 2025 01:09 PM

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി...

Read More >>
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>