കേളകം: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ അംഗീകാര നിറവിൽ കണ്ണൂരിലെ ആയുർവേദ സംഘം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ കണ്ണൂരിൽ നിന്ന് കേരളത്തിൻ്റെ പ്രതിനിധികളായി ഏഴ് പേർ പങ്കെടുത്തു. കണ്ണുരിലെ ആയുർവേദ വിദഗ്ദായ സക്കറിയ ഗുരുക്കളും, എൻ ഇ പവിത്രൻ ഗുരുക്കളും അവതരിപ്പിച്ച ആയുർവേദ ചികിൽസ - ഔഷധ സസ്യ പ്രബന്ധ വിഷയത്തിന് ലോക നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചു.
ഈ അംഗീകാരം കണ്ണൂർ ജില്ലയ്ക്കും തനത് ആയുർവേദ വിദ്യകൾക്കും കിട്ടിയ 'അവിസ്മരണീയമായ അംഗീകാരമായി. കേളകത്തെ പാരമ്പര്യ ചികിൽസാ വിദഗ്ദൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ, സന്ദീപ് വൈദ്യർ, സക്കറിയ ഗുരുക്കൾ, സദാനന്ദൻ വൈദ്യർ, കാനായി നാരായണൻ ഗുരുക്കൾ, വി വി ശിവദാസൻ വൈദ്യർ തുടങ്ങിയവരാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ കണ്ണൂരിൽ നിന്ന് കേരളത്തിൻ്റെ പ്രതിനിധികളായി പങ്കെടുക്കുന്നത്.
Kannur