കൊട്ടിയൂർ: കൊട്ടിയൂർ പെരുമാൾ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിൽ വെച്ച് 2025 ജനുവരി 19 മുതൽ 26 വരെ ചേന്ദമംഗലം ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു. യോഗത്തിൽ കെ സുനിൽകുമാർ, പി ആർ ലാലു, പ്രകാശൻ, വത്സ ചന്ദ്രൻ, കെ.ബി രമണി, സുനീഷ് തുടങ്ങിയവർസംസാരിച്ചു. സംഘാടക സമിതി രക്ഷാധികാരിയായി കെ സുനിൽ കുമാറിനേയും ചെയർമാനായി പി ആർ ലാലുവിനേയും കൺവീനറായി കെ.പി മോഹൻദാസിനേയും തിരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മറ്റികളും രൂപികരിച്ചു.
Organizing Committee For Bhagavatha Saptaham At Mandamcheri