ഇരിട്ടി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയുംഇരിട്ടി ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇരിട്ടി ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായുള്ള വോളിബോൾമത്സരം പട്ടാനൂർ കോളപ്പയിൽ വെച്ച് നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സി രാജശ്രീ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അഡ്വ കെ ഹമീദ്, കൂടാളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ഇ രമേശ് കുമാർ, സി കെ സുരേഷ് ബാബു, അഷ്‌റഫ്, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി മോഹനൻ, കെ വി കൃഷ്ണൻ ജോയിന്റ് BDO പി ദിവാകരൻ, വിനീത് എന്നിവർ സംസാരിച്ചു പ്രകാശൻ, വി ഇ ഒ രഞ്ജിത്ത്, അശോകൻ എന്നിവർ നേതൃത്വം നൽകി.
വിജയികൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ് വിതരണം എന്നിവ കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീകല ടീച്ചർ എന്നിവർ നിർവഹിച്ചു
Volleyball competition held as part of Iritty Block Kerala Festival