കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (ആൺ) തസ്തികയിൽ താൽകാലിക ഒഴിവ്. പിഡിസി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത. 41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത വയസ്സിളവ് ബാധകം. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ 27 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
vacancy