ഇരിട്ടി:ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ നാല്പതാം വാർഷിക പ്രചരണാർത്ഥം നടത്തുന്ന വാമിനോ ഇരിട്ടിയിൽ സമാപിച്ചു.2025 ജനുവരി ഒന്നു മുതൽ 12 വരെ നടക്കുന്ന ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലി ആഘോഷ പ്രചരണത്തിന്റെ ഭാഗമായാണ് കാസർകോട് മുതൽ എറണാകുളം വരെയാണ് വാമിനോ വെൽവിഷേർസ് മീറ്റിങ്ങുകൾ നടക്കുന്നത്. കണ്ണൂർ ജില്ലയിലെ പ്രോഗ്രാമിൻ്റെ സമാപനം ഇന്നലെ ഇരിട്ടി M 2 H റസിഡസിയിൽ നടന്നു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ടി.കെ ശരീഫ് ഹാജി കീഴൂർ ഉദ്ഘാടനം ചെയ്തു.ഇരിട്ടി മഹല്ല് ഖതീബ് റിയാസ് ഹുദവി താനൂർ അധ്യക്ഷത വഹിച്ചു.
ഉമർ മുഖ്താർ ഹുദവി പ്രാർത്ഥന നിർവ്വഹിച്ചു. ഖുബൈബ് ഹുദവി സ്വാഗതഭാഷണവും ജാഥ ക്യാപ്റ്റൻ സി എച്ച് ശരീഫ് ഹുദവി അനുഗ്രഹ പ്രഭാഷണവും ദാറുൽ ഹുദ സീനിയർ വിദ്യാർത്ഥി അസ്ലം ഫർഹാൻ മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു.
ഇബ്രാഹിം മുണ്ടേരി, അൻവർ ഹൈദരി, ഫൈസൽ ദാരിമി, ഒമ്പാൻ ഹംസ, പി.പി റഷീദ്, സാറാസ്, അഷ്റഫ് ചൂര്യോട്ട്, എം പി മുഹമദ് പുന്നാട്, കെ. ഷൗക്കത്തലി മൗലവി, സമീർ പുന്നാട്, എം.കെ മുഹമ്മദ് വിളക്കോട്, ആദിൽ ഹുദവി എടയന്നൂർ, നാസർ ഹുദവി ഉളിക്കൽ, ഉനൈസ് ഹുദവി, മുനീസ് ഹുദവി, മുസ്തഫ ഹുദവി, ശഫീഖ് ഹുദവി എന്നിവർ സംസാരിച്ചു.
Darul Huda Islamic University concluded Wamino at Iritty