9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല
Dec 19, 2024 12:59 PM | By sukanya

കോഴിക്കോട്:വടകര അഴിയൂർ ചോറോട് 9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻ‌കൂർജാമ്യപേക്ഷ തള്ളിയത്. അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തു കൊണ്ടു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. അപകടത്തിൽ പുത്തലത്ത് ബേബി മരിക്കുകയും പേരക്കുട്ടി ദൃഷാന കോമയിലാകുകയുമായിരുന്നു.

വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയിൽ തുടരുകയാണ്.

Vadakara

Next TV

Related Stories
കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

Dec 19, 2024 02:52 PM

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം...

Read More >>
ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

Dec 19, 2024 02:41 PM

ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്

ചോദ്യപേപ്പർ ചോർച്ച: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം, 7 തവണ ജലപീരങ്കി പ്രയോ​ഗിച്ച്...

Read More >>
സാക്ഷി കൂറുമാറി; ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു

Dec 19, 2024 02:30 PM

സാക്ഷി കൂറുമാറി; ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ വിട്ടു

സാക്ഷി കൂറുമാറി; ബലാത്സ​ഗം​ഗ കേസിൽ മോൺസൺ മാവുങ്കലിനെ വെറുതെ...

Read More >>
റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; കത്തോലിക്ക കോൺഗ്രസ്

Dec 19, 2024 02:09 PM

റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; കത്തോലിക്ക കോൺഗ്രസ്

റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം; കത്തോലിക്ക...

Read More >>
ഉളിക്കൽ വയത്തൂർ റോഡ് ടാറിങ്ങിന്റെ ഭാഗമായി പൂർണ്ണമായും അടച്ചു

Dec 19, 2024 02:03 PM

ഉളിക്കൽ വയത്തൂർ റോഡ് ടാറിങ്ങിന്റെ ഭാഗമായി പൂർണ്ണമായും അടച്ചു

ഉളിക്കൽ വയത്തൂർ റോഡ് ടാറിങ്ങിന്റെ ഭാഗമായി പൂർണ്ണമായും...

Read More >>
രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട ; മുന്നറിയിപ്പുമായി എംവിഡി

Dec 19, 2024 01:54 PM

രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട ; മുന്നറിയിപ്പുമായി എംവിഡി

രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട; മുന്നറിയിപ്പുമായി...

Read More >>
Top Stories

Entertainment News