തൃശ്ശൂർ :പൂരം പൂരനഗരിയിലേക്കുള്ള സുരേഷ് ഗോപി ആംബുലൻസ് യാത്രയിൽ പി ആർ ഏജൻസി ജീവനക്കാരൻ്റെ മൊഴിയെടുക്കും. വരാഹ ഏജൻസിയുടെ അഭിജിത്തിനെയാണ് മൊഴിയെടുക്കാൻ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നത് അഭിജിത്തിൻറെ നേതൃത്വത്തിലാണ്. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു.
പൂരനഗരിയിലെത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷാണ് പൊലീസിന് പരാതി നൽകിയത്. ചികിത്സാ ആവശ്യങ്ങൾക്കായുള്ള ആംബുലൻസ് മറ്റുവാഹനമായി ഉപയോഗിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെ പരാതി.
സംഭവം തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിന് ശേഷമാണ് ഉണ്ടായത്. പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആരോഗ്യപ്രശ്നം കാരണമാണ് സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയതെന്നായിരുന്നു ബിജെപിയുടെ വാദം.
thrissur