ഇരിട്ടി : കേരളത്തിലെ വിവിധ ടുറിസ്റ്റ് കേന്ദ്രങ്ങൾ, വയത്തൂർ പയ്യാവൂർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വരുന്ന കർണാടകക്കാരുടെ സൗകര്യാർത്ഥം കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് സർവീസ് ആരംഭിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് വിരാജ് പേട്ട എംഎൽഎ അഡ്വക്കേറ്റ് എ.എസ്. പൊന്നണ്ണക്ക് കാലാങ്കി ടൂറിസം പ്രമോഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, ക്ഷേത്ര ഉത്സവ കമ്മിറ്റി ചെയർമാൻ ബി. ദിവാകരൻ, ജോസ് കളരിക്കൽ, ബിനു പുതുശ്ശേരി എന്നിവർ ചേർന്ന് നിവേദനം നൽകി.
Veerajpettamla