കണ്ണൂർ : കൺസ്യൂമർ ഫെഡ് ജില്ലാതല ക്രിസ്തുമസ് പുതുവത്സര സഹകരണ വിപണിക്ക് തുടക്കമായി. പോലീസ് ക്ലബ്ബിൽ ആരംഭിച്ച വിപണി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ പി പ്രമോദൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, രാജേഷ് വി കെ, സുരേശൻ ടി, സുധീർ ബാബു എന്നിവർ സംസാരിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവോടെയാണ് ഇവിടെ ലഭിക്കുക.
8 കിലോ അരി ഉൾപ്പെടെ13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വിലയിലും മറ്റ് ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലും ദിവസവും 300 പേർക്ക് ലഭ്യമാകും. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവർത്തന സമയം.
Consumerfedmarker