തലശ്ശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വേറിട്ട അനുഭവമായി '1976-77 അധ്യയന വർഷത്തിൽ എസ്. എസ്. എൽ.സി പഠനം നടത്തിയവരാണ് 47 വർഷങ്ങൾക്ക് ശേഷം പാസ് ടെൻസ് എന്ന പേരിൽ ഒത്തുചേർന്നത്.
47 വർഷത്തിന് ശേഷം അവർ വീണ്ടും തലശ്ശേരി സെൻ്റ് ജോസഫ് വിദ്യാലയ മുറ്റത്ത് ഒത്തു ചേർന്നു . ആ വർഷത്തെ SSLC പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചിരുന്നു. അതിൻ്റെ ഓർമ്മക്ക് കൂടിയായാണ് കൂട്ടായ്മക്ക് പാസ് ടെൻസ് എന്ന് പേരിട്ടതും
പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടതിൻ്റെ സന്തോഷമായിരുന്നു ചിലർക്ക്. മറ്റു ചിലർക്ക് പഴയ സതീർത്ഥ്യൻമാരെ മാരെ തിരച്ചറിയാൻ കഴിയാത്തതിൻ്റെ ആശങ്കയും പ്രകടമായിരുന്നു. അങ്ങനെ വേറിട്ട അനുഭവമായിരുന്നു തലശ്ശേരി സെൻറ് ജോസഫ്സ് 1976 -77ബാച്ച് "PassTens" പത്താം തരം വിദ്യാർത്ഥികളുടെഒത്തുചേരൽ . കളിചിരിയുമായ് അവർ ഒത്തുചേർന്ന് വിദ്യാലയത്തിന് സമീപത്തുള്ള കോട്ടയും, ഇംഗ്ലീഷ് പള്ളിയും കൃസ്ത്യൻ ചർച്ചും സ്കൂൾ പരിസരവുമെല്ലാം ചുറ്റി കണ്ടു .
സ്കൂൾ വിദ്യാലയ മുറ്റത്ത് നടന്ന കൂട്ടായ്മയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. മാത്യു തൈക്കൽ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വി.ജയദേവ് അധ്യക്ഷനായി ചടങ്ങിൽ വച്ച് , അധ്യാപകരായിരുന്ന പി.കല്യാണിക്കുട്ടി ടീച്ചർ ,ടി.ബാലകൃഷ്ണൻ മാസ്റ്റർ,കെ.ജെ.ജോൺസൺ മാസ്റ്റർ, ഒ.ടി.അഗസ്റ്റിൻ മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു - പരിപാടിയിൽ എത്താൻ കഴിയാതിരുന്നമറ്റധ്യാപകരായ വി.പി. ലക്ഷ്മണൻ , എം.കെ. ശ്രീകുമാരൻ, പത്മനാഭൻ അടിയോടി ടി.ജെ. മാത്യൂസ് എന്നിവരെ അടുത്ത ദിവസങ്ങളിൽ അവരുടെ വീട്ടിലെത്തി ആദരിക്കും.സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഡെന്നി ജോൺ, പ്രധാന അധ്യാപകൻ സി.ആർ.ജെൻസൺ,സ്റ്റാഫ് സെക്രട്ടറി ജാക്വിലിൻ ആൻ്റണി,എം.എം.രാജീവ്, കെ.എൻ വിനോദ്,'കെ നന്ദകിഷോർ, എസ്. നാരായണൻ നമ്പൂതിരി, എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഓർമ്മകൾ പങ്കുവെക്കലും നടന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്കൂളിനായ് ലാപ്ടോപ്പും സമ്മാനിച്ചു.
Gettogetherofstjosephshss