---
title: " കുറ്റാന്വേഷണ മികവിന്  ഇരിട്ടി ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ആദരിച്ച് വ്യാപാരികൾ  "
english_title: "Iritty Crime Squad Members Felicitated For Their Excellence In Crime Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258478/iritty-crime-squad-members-felicitated-for-their-excellence-in-crime-investigation"
published_at: "2024-12-23T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67698eceeead9_squad.jpg"
keywords: []
---

#  കുറ്റാന്വേഷണ മികവിന്  ഇരിട്ടി ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ആദരിച്ച് വ്യാപാരികൾ  

> **Lead Summary:** ഇരിട്ടി : ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ തെളിവില്ലാത്ത കേസുകൾ പോലും അന്വേഷിച്ച് കണ്ടെത്തിയ ഇരിട്ടി സിഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള 12 അംഗ ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ആദരിച്ചു. അന്തർസംസ്ഥാന മോഷ്ടാക്കളെ അടക്കം മാസങ്ങളോളം നീളുന്ന അന്വേഷണത്തിന് ഒടുവിലാണ് ഇവർ പിടികൂടുന്നത്. ഇരിട്ടി ടൗണിൽ അടുത്തകാലത്തായി നടന്ന മോഷണത്തിലെ പ്രതികളെ കണ്ടെത്തിയതും അതീവ സാഹസികമായിരുന്നു. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതികളെ ദിവസങ്ങൾ നീണ്ട യാത്രയിലൂടെ പിന്തുടർന്ന് പിടിക്കൂടിയത് ക്രൈം സ്‌ക്വാഡ് ആയിരുന്നു.

## Article Content

ഇരിട്ടി : ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ തെളിവില്ലാത്ത കേസുകൾ പോലും അന്വേഷിച്ച് കണ്ടെത്തിയ ഇരിട്ടി സിഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള 12 അംഗ ക്രൈം സ്‌ക്വാഡ് അംഗങ്ങളെ ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ആദരിച്ചു. അന്തർസംസ്ഥാന മോഷ്ടാക്കളെ അടക്കം മാസങ്ങളോളം നീളുന്ന അന്വേഷണത്തിന് ഒടുവിലാണ് ഇവർ പിടികൂടുന്നത്. ഇരിട്ടി ടൗണിൽ അടുത്തകാലത്തായി നടന്ന മോഷണത്തിലെ പ്രതികളെ കണ്ടെത്തിയതും അതീവ സാഹസികമായിരുന്നു. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതികളെ ദിവസങ്ങൾ നീണ്ട യാത്രയിലൂടെ പിന്തുടർന്ന് പിടിക്കൂടിയത് ക്രൈം സ്‌ക്വാഡ് ആയിരുന്നു.

ഇരിട്ടി ക്രൈം സ്‌ക്വാഡിലെ അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ് ഐ ഷംസുദീൻ, എസ് ഐ റെജി സ്കറിയ, പ്രോബോഷൻ എസ് ഐ അനൂപ് ജെയിംസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഉമേഷ്, ആർ.വി. സുകേഷ്, കെ.ജെ. ജയദേവ്, സി. ബിജു, എ.എം. ഷിജോയ് ,ശിഹാബുദീൻ, പ്രവീൺ ,ഇ.വി. ബിനീഷ് , പ്രബീഷ് എന്നിവരാണ് ആദരിച്ചത്. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന ആദരവ് ചടങ്ങ് സിഐ എ. കുട്ടികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് അയൂബ് പൊയ്‌ലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് വർഗീസ് ,ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258478/iritty-crime-squad-members-felicitated-for-their-excellence-in-crime-investigation)