മണത്തണ കോട്ടക്കുന്ന് വേദിയാകുന്ന' ലാ ആർട്ടിഫിസ്റ്റ്' ജനുവരി 4, 5 തീയതികളിൽ നടക്കും

മണത്തണ കോട്ടക്കുന്ന് വേദിയാകുന്ന' ലാ ആർട്ടിഫിസ്റ്റ്'  ജനുവരി 4, 5 തീയതികളിൽ നടക്കും
Jan 3, 2025 01:09 PM | By sukanya

മണത്തണ : ചിത്ര-ശിൽപ കലാപ്രവർത്തകരുടെയും കരകൗശല കലാകാരന്മാരുടെയും ആധുനിക സാങ്കേതിക വിദ്യാകാരന്മാരുടെയും ഒത്തുചേരൽ വേദിയാണ് ലാ ആർട്ട്ഫെസ്റ്റ്.

കണ്ണൂർ ജില്ലയിലെ മണത്തണ കോട്ടക്കുന്ന് വേദിയാകുന്ന ലാ ആർട്ടിഫിസ്റ്റ് 2025 ജനുവരി 4, 5 (നാളെയും മറ്റന്നാളും) തീയതികളിലായാണ് സംഘടിപ്പിക്കുന്നത്.

വരും വർഷങ്ങളിൽ ചിത്ര/ശിൽപ കലയുടെ എല്ലാ മേഖലകളേയും ഉൾചേർത്ത് അവതരിപ്പിക്കാൻ വിഭാവനം ചെയ്തിട്ടുള്ള LA/ലാ ആർട്ട് ഫെസ്റ്റിൻ്റെ കർട്ടൻ റൈസർ പ്രോഗ്രാം എന്ന നിലയിൽ നമ്മുടെയെല്ലാവരുടേയും സുഹൃത്തും നാട്ടുകാരനുമായ ജോയി ചാക്കോയുടെ 50 വർഷത്തിലധികമായി തുടരുന്ന സർഗാത്മക കലാജീവിതത്തെ ആദരിക്കുകയാണ് ഈ ആർട്ട് ഫെസ്റ്റിലൂടെ വിഭാവനം ചെയ്യുന്നത്.

കഴിഞ്ഞ പല പതിറ്റാണ്ടുകളായി നമുടെ മേഖലയിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളോട് അദ്ദേഹം പുലർത്തിയ സാഹോദര്യത്തേയും ലളിതകലാ അക്കാദമി അവാർഡ് നേടിയ കലാകൃതികളേയും സ്മരിച്ചുകൊണ്ടും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് നൽകുന്ന ആദരവാണ് ഈ ഫെസ്റ്റിവൽ.

അദ്ദേഹത്തിൻ്റെ സുഹൃത്തുകളും പ്രഗത്ഭരുമായ 30-ഓളം ചിത്രശ്രിൽപ കലാകാര/കലാകാരികൾ പങ്കെടുക്കുന്ന ആർട്ട് ക്യാമ്പും, സർഗാത്മക കലയിൽ നവാഗതരായ 25 ൽ അധികം കലാപ്രതിഭകൾക്ക് ആർട്ട് ക്യാമ്പിലെ കലാകാരന്മാരോട് ഒത്തുചേർന്ന് പ്രവർത്തിക്കാനും അനുഭവപാഠങ്ങൾ സ്വായത്തമാക്കാനുമുള്ള അവസരവും ഈ ഫെസ്റ്റിലൂടെ ലഭിക്കുന്നു.

ജനുവരി 4, 5 തീയതികളിൽ മണത്തണ, കോട്ടക്കുന്നിൽ വച്ച് നടക്കുന്ന ല ആർട്ട് ഫെസ്റ്റിൽ ജനുവരി 4 ശനിയാഴ്ച രാവിലെ 9 മണിക്ക് ജോയി ചാക്കോയുടെ ചിത്ര പ്രദർശനം ആരംഭിക്കും. തുടർന്ന്, 10 മണിക്ക് "കോട്ടക്കുന്ന് പ്രാചീന ചരിത്രവും , അധിനിവേശചരിത്രവും" എന്ന വിഷയത്തിൽ രാജേഷ് മണത്തണ ചരിത്രാവതരണം നടത്തും. 10.45 ന് ആർട്ട് ക്യാമ്പ് ആരംഭിക്കും.

നവാഗതരുടെ ആർട്ട് ക്യാമ്പ് കൊച്ചി ബിനാലെ 'ആർട്ട് ബൈ ചിൽഡ്രൻ' പ്രോഗ്രാം ഡയറക്ടറും ആർട്ടിസ്റ്റുമായ ബ്ലെയ്സ് ജോസഫ് നയിക്കും. അതുപോലെതന്നെ, ആർട്ട് കാമ്പിൽ പൊന്മണി തോമസ്, ശശികുമാർ കതിരൂർ, ബ്ലെയ്സ് ജോസഫ്, വൽസൻ കൂർമകൊല്ലേരി, ഹരീന്ദ്രൻ ചാലാട്, ജോൺസ് മാത്യു, ജോളി എം സുധൻ, കെ എം ശിവകൃഷ്ണൻ മാഷ്, തുടങ്ങി 30 ഓളം പ്രഗത്ഭർ പങ്കെടുക്കും.

വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ എം എൽ എ സണ്ണി ജോസഫ് ജോയി ചാക്കോയുടെ 50 ലേറെ വർഷത്തെ കലാജീവിതത്തെ ആദരിക്കും. ചടങ്ങിൽ പ്രദേശത്തെ സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കും. മലയോര കർഷകനായി ജീവിച്ചുകൊണ്ട് ജോയി ചാക്കോ കഴിഞ്ഞ 50 ൽ അധികം വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കലാപ്രവർത്തനങ്ങളേയും കലാകൃതികളേയും മുൻനിർത്തിയുള്ള പഠനം ഡോ. ശ്രീലക്ഷ്മി എസ് ബി അവതരിപ്പിക്കും. തുടർന്ന്, 7 മണിക്ക് 'ഗസൽ സായാഹ്നം' സംഗീതപരിപാടിയോടുകൂടി ഒന്നാംദിവസം അവസാനിക്കും.

ജനുവരി 5 ന് രാവിലെ ചിത്രകലാ ക്യാമ്പ് ആരംഭിക്കും. രണ്ടു ദിവസവും നിധി ബുക്സ് സംഘടിപ്പിക്കുന്ന പുസ്തക മേളയും ക്യാമ്പിലുണ്ടാകും. 

Manathana

Next TV

Related Stories
ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

Jan 5, 2025 03:17 PM

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ...

Read More >>
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ ശശീന്ദ്രൻ

Jan 5, 2025 02:41 PM

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ ശശീന്ദ്രൻ

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ...

Read More >>
നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

Jan 5, 2025 02:33 PM

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി...

Read More >>
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

Jan 5, 2025 02:15 PM

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ്...

Read More >>
‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

Jan 5, 2025 01:57 PM

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി  ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 01:05 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ്...

Read More >>
Top Stories