24 വേദികൾ സജ്ജം; സ്വർണക്കപ്പ് എത്തി; കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരി ഒരുങ്ങി

24 വേദികൾ സജ്ജം; സ്വർണക്കപ്പ് എത്തി; കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരി ഒരുങ്ങി
Jan 3, 2025 01:50 PM | By Remya Raveendran

തിരുവനന്തപുരം :    ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരമായ തിരുവനന്തപുരം ഒരുങ്ങി. സ്കൂൾ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് തലസ്ഥാനത്ത് എത്തി. അഞ്ച് ദിനങ്ങൾ ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകൾ.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നാണ് സ്വർണ കപ്പിന്റെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയിൽ ജനപ്രതിനിധികളും നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് ആണ് സ്വർണക്കപ്പിന് സ്വീകരണം നൽകിയത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ ശേഷം കലോത്സവവേദിയിലേക്ക് ആനയിക്കും. വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ തുടങ്ങി.

എസ്എംവി സ്കൂളിലാണ് രജിസ്ട്രേഷൻ കൌണ്ടറുകൾ. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും.

വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

Stateschoolmela

Next TV

Related Stories
ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

Jan 5, 2025 03:17 PM

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ...

Read More >>
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ ശശീന്ദ്രൻ

Jan 5, 2025 02:41 PM

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ ശശീന്ദ്രൻ

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ...

Read More >>
നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

Jan 5, 2025 02:33 PM

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി...

Read More >>
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

Jan 5, 2025 02:15 PM

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ്...

Read More >>
‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

Jan 5, 2025 01:57 PM

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി  ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 01:05 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ്...

Read More >>
Top Stories