നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം”; നായാടി മുതൽ നസ്രാണി വരെ ആഹ്വാനത്തെക്കുറിച്ച് വെള്ളാപ്പള്ളി

നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം”; നായാടി മുതൽ നസ്രാണി വരെ ആഹ്വാനത്തെക്കുറിച്ച് വെള്ളാപ്പള്ളി
Jan 3, 2025 01:58 PM | By Remya Raveendran

കോട്ടയം: “നായാടി തൊട്ട് നമ്പൂതിരി വരെ” എന്നുള്ള കാഴ്ചപ്പാട് മാറി, “നായാടി തൊട്ട്  നസ്രാണി” വരെ എന്ന് ചിന്തിക്കാനുള്ള അവസ്ഥയിലേക്ക് കേരള രാഷ്‌ട്രീയം കൊണ്ടെത്തിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. മൈസൂരുവിൽ നടന്ന നേതൃക്യാമ്പിലായിരുന്നു പുതിയ രാഷ്‌ട്രീയ മുദ്രാവാക്യം ആഹ്വാനം ചെയ്തതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പുതിയ സാമൂഹിക കൂട്ടായ്മയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മ വേണമെന്നാണ് ഡിസംബറിൽ നടന്ന യോ​ഗത്തിൽ തീരുമാനിച്ചത്. നസ്രാണിയെ ഒഴിവാക്കിയിട്ട് കാര്യമില്ല, അവരും കൂടെ വേണം. കേരളത്തെ സംബന്ധിച്ചിടത്തോളം സാമാന്യം നല്ല ശതമാനം നസ്രാണികളുണ്ട്. അവർക്ക് ഒരുപാട് അവശതകളും പ്രയാസങ്ങളും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. അവരുടെ കാര്യങ്ങൾ പരി​ഗണിക്കാനോ പരിരക്ഷിക്കാനോ ആളില്ലാത്ത അവസ്ഥ വന്നപ്പോൾ തുല്യദുഃഖിതരായ അവരെയും കൂട്ടിച്ചേർത്ത് കൊണ്ടുപോകേണ്ടത് ഈ രാജ്യത്തിന്റെ ഭദ്രതയ്‌ക്ക് അനിവാര്യമാണ്. ഈ ചിന്തകളാണ് നായാടി തൊട്ട് നസ്രാണി വരെ എന്നാക്കിയത്. – എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

2015-ലായിരുന്നു നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയർത്തി ഐക്യകൂട്ടായ്മയ്‌ക്ക് വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തത്. ഇതാണ് കഴിഞ്ഞ വർഷം അവസാനം നടന്ന നേതൃക്യാമ്പിൽ നസ്രാണി വരെ എന്ന് നീട്ടിയത്. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

Vellappallinadesan

Next TV

Related Stories
ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

Jan 5, 2025 03:17 PM

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

ക്യാമ്പിനിടയിൽ ആത്മഹത്യാ ശ്രമത്തില്‍ നിന്നും വയോധികനെ രക്ഷിച്ച് മലപ്പുറത്തെ ആരോഗ്യ...

Read More >>
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ ശശീന്ദ്രൻ

Jan 5, 2025 02:41 PM

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ ശശീന്ദ്രൻ

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; കുടുംബത്തിന് ആവശ്യമായ സഹായം നൽകും: മന്ത്രി എ കെ...

Read More >>
നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

Jan 5, 2025 02:33 PM

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി വർ​ഗീസ്

നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്, മേയർക്കെതിരെ ദീപ്തി മേരി...

Read More >>
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

Jan 5, 2025 02:15 PM

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം; നിലമ്പൂർ ഫോറസ്റ്റ് ഓഫീസ്...

Read More >>
‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

Jan 5, 2025 01:57 PM

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി റോസ്‌

‘അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടി; ബുദ്ധിമുട്ട് തുറന്ന് പറഞ്ഞിരുന്നു’; ഹണി...

Read More >>
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി  ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 01:05 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ്...

Read More >>
Top Stories