കണിച്ചാർ: ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എം.ടി. അനുസ്മരണവും കണിച്ചാറിലെ മികച്ച വായനക്കാരനെ ആദരിക്കലും നടത്തി. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രമുഖ കവയിത്രി കുമാരി അമൃത കേളകം അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ കണിച്ചാറിലെ മികച്ച വായനക്കാരനായ 83 വയസ്സുള്ള ഇടത്തൊട്ടിയിൽ രാമകൃഷ്ണനെ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ .എ ബഷീർ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. ചടങ്ങിന് വായനശാല സെക്രട്ടറി ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം പി.കെ.ഷാജി മാസ്റ്റർ, തോമസ്.എം.പി, റെജി കണ്ണോളിക്കുടി, പി.പി. വ്യാസൻ ,ടി.കെ.ബാഹുലേയൻ , ശ്രീജിത്ത്. കെ.കെ,സുരേഷ് തുരുത്തിയിൽ, രാമകൃഷ്ണൻ ഇ.ജി. എന്നിവർ എം.ടി. കൃതികളുടെ വായനാനുഭവം പങ്കുവെച്ച് സംസാരിച്ചു
MT Memorial in Kanichar