തൊണ്ടിയിൽ : വിജയവാഡ വെച്ച് നടക്കുന്ന 14 മത് ദേശിയ ലങ്കാഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ടീമിന്റെ ക്യാപ്റ്റനായി ആൽഫി ബിജു, വൈസ് ക്യാപ്റ്റനായി റന ഫാത്തിമ എന്നിവരെ തെരഞ്ഞെടുത്തു. ഇരുവരും പേരാവൂർ സോദേശികളാണ്. വിജയവാഡയിൽ വെച്ച് 10 മുതൽ 12 വരെ ആണ് ദേശിയ ലങ്കാഡി ചാമ്പ്യൻഷിപ്പ് നടക്കുന്നത്. തൊണ്ടിയിൽ കഴിഴക്കേമാവടി മഞ്ഞപ്പള്ളിയിൽ ബിജു ജോസഫ്- ജിഷി ദമ്പതികളുടെ മകളാണ് ആൽഫി. കൊളക്കാട് സന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ +2 വിദ്യാർത്ഥിനിയാണ്.
റന ഫാത്തിമ പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ 9 ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. തൊണ്ടിയിൽ കാഞ്ഞിരപുഴ മുണ്ടയിൽ അയൂബ്ബ്, സുഫീറ ദമ്പതികളുടെ മകളാണ്. തങ്കച്ചൻ കോക്കാട്ട് ആണ് ഇവരുടെ പരിശീലകൻ
Alfie Biju and Rana Fathima to lead junior girls Kerala team