പേരാവൂർ: ബന്ധങ്ങൾ സുദൃഢമാക്കാൻ 36 വർഷങ്ങൾക്കു ശേഷം പേരാവൂർ എസ് ജെ എച് എസ് ന്റെ തുരുമുറ്റത്തേക്ക് ഒരിക്കൽ കൂടി ഒത്തുകൂടി 87-88 SSLCബാച്ച് വിദ്യാർഥികൾ ഗുരുകുലം കൂട്ടായ്മയുടെ കീഴിൽ സ്‌മൃതിമധുരം -88 എന്ന പേരിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങിൽ പൂർവാധ്യാപകരെ ആദരിക്കുകയും മണ്മറഞ്ഞു പോയ അധ്യാപകർക്കും സഹപാഠികൾക്കും ശ്രദ്ദാഞ്ജലി അർപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് റോജി ജോർജിന്റെ അധ്യക്ഷതയിൽ എസ് ജെ എഛ് എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്നേഹ കൂട്ടായ്മ സ്കൂൾ മാനേജർ റെവരെന്റ് ഫാദർ മാത്യു തെക്കേമുറി ഉത്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു.സെക്രടറി സി ജയചന്ദ്രബോസ്, സന്തോഷ് കുമാർ, ലിജി രാജേഷ്, ദീപ സേവിയർ, ബിജു മാത്യു, ഹംസ കീഴ്പ്ട ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.പൂർവ്വ അദ്ധ്യാപകരായ ജോർജ്ജ് മാത്യു, വി ഡി ജോസഫ്,സിസിലി തോമസ് ലീന സിസ്റ്റർ, പി വി നാരായണൻ മാസ്റ്റർ ഒ ജെ ഏലി ടീച്ചർ ലില്ലി ടീച്ചർ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി, സ്നേഹസദ്യയ്ക്കു ശേഷം കലാപരിപാടികൾ നടന്നു. പങ്കെടുത്തവർക്കെല്ലാം സ്നേഹ സമ്മാനവും നൽകി. ദേശീയഗാനത്തോടെ പരിപാടി അവസാനിച്ചു.
After 36 years, they reunited once again at Peravoor SJHS